വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കി പാക്കിസ്ഥാന്‍, 120 റൺസ് വിജയം

Pakistanmencricke

മുൽത്താനിൽ നടന്ന രണ്ടാം ഏകദിനത്തിൽ 120 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ ** റൺസ് നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് 32.2 ഓവറിൽ 155 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

77 റൺസ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത്. ഇമാം ഉള്‍ ഹക്ക് 72 റൺസ് നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഷദബ് ഖാന്‍(22), ഖുഷ്ദിൽ ഷാ(22) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍. വെസ്റ്റിന്‍ഡീസിനായി അകീൽ ഹൊസൈന്‍ മൂന്നും അൽസാരി ജോസഫ്, അന്‍ഡേഴ്സൺ ഫിലിപ്പ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസ് നിരയിൽ 42 റൺസ് നേടിയ ഷമാര്‍ ബ്രൂക്സ് ആണ് ടോപ് സ്കോറര്‍. കൈൽ മയേഴ്സ് 33 റൺസ് നേടി. 4 വിക്കറ്റുമായി മുഹമ്മദ് നവാസും മൂന്ന് വിക്കറ്റ് നേടി മുഹമ്മദ് വസീം ജൂനിയറും ആണ് ആതിഥേയര്‍ക്കായി വിക്കറ്റുകള്‍ നേടിയത്.