ബി.ഡബ്യു.എഫ് ഫൈനൽസിൽ നിന്നു പി.വി സിന്ധു പിന്മാറി

ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ നിന്നു ഇന്ത്യയുടെ പി.വി സിന്ധു പിന്മാറി. പരിക്ക് കാരണം വിശ്രമത്തിൽ ആയ സിന്ധു ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറിയത്. ലോക അഞ്ചാം നമ്പർ ആയ സിന്ധു ചൈനയിൽ ഈ വർഷം അവസാനം നടക്കുന്ന ടൂർണമെന്റിൽ നിന്നാണ് പിന്മാറിയത്.

നിലവിൽ പരിശീലനം പുനരാരംഭിച്ച സിന്ധു ജനുവരിയിൽ മാത്രമെ പൂർണ കായികക്ഷമത കൈവരിക്കുകയുള്ളൂ. 2018 ൽ ആദ്യ ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ സിന്ധു ആയിരുന്നു കിരീടം നേടിയത്. നിലവിൽ ഇന്ത്യയിൽ നിന്ന്‌ എച്ച്.എസ് പ്രണോയ് മാത്രമാണ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയത്. കെ.ശ്രീകാന്ത് യോഗ്യതക്ക് ആയുള്ള പോരാട്ടത്തിലും ആണ്. ഒരു വർഷം ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയ 8 താരങ്ങൾ ആണ് ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ പങ്കെടുക്കുക.