പ്രീക്വാര്‍ട്ടറില്‍ സിന്ധുവിനു എതിരാളി ലോക 22ാം നമ്പര്‍

- Advertisement -

സിംഗപ്പൂര്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ വിജയം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യ താരത്തെ 21-9, 21-7 എന്ന സ്കോറിനാമ് സിന്ധു പരാജയപ്പെടുത്തിയത്. അടുത്ത റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്തുള്ള മിയ ആണ്.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ എംആര്‍ അര്‍ജ്ജുന്‍-രാമചന്ദ്രന്‍ സ്ലോക് കൂട്ടുകെട്ടിനു തോല്‍വിയായിരുന്നു ഫലം. ഇരുവരും ഡെന്മാര്‍ക്കിന്റെ കൂട്ടുകെട്ടിനോട് 11-21, 18-21 എന്ന സ്കോറിനു കീഴടങ്ങുകയായിരുന്നു.

Advertisement