ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായികതാരങ്ങളില്‍ ഇന്ത്യയുടെ പി.വി സിന്ധുവും. ഫോര്‍ബ്സ് മാഗസിനാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്ക് പുറത്തു വിട്ടത്. ഫോര്‍ബ്സിന്റെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ താരങ്ങളില്‍ ഇന്ത്യയുടെ പിവി സിന്ധു ഏഴാം സ്ഥാനത്താണ്.
ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് ടെന്നീസ് താരം സെറീന വില്യംസാണ് ഇത്തവണയും ഏറ്റവുമധികം വരുമാനമുള്ള വനിതാ താരങ്ങളില്‍ മുന്നില്‍. സെറീനയുടെ ഒരു വര്‍ഷത്തെ വരുമാനം 18.062 ദശലക്ഷം ഡോളറാണ്. ടെന്നീസ് താരങ്ങൾ ആധിപത്യം പുലർത്തുന്ന ലിസ്റ്റിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പിനേക്കാൾ മുന്നിലാണ് ഇന്ത്യൻ താരം. ആദ്യ പത്തിൽ ഇടം നേടിയവരിൽ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും റേസർ ഡെനിക്ക പാട്രിക്കും മാത്രമാണ് ടെന്നീസ് താരങ്ങൾ അല്ലാതെയുള്ളത്.