ഇറ്റാലിയൻ ക്ലബ്ബിനെ സ്വന്തമാക്കാൻ സൗദി

- Advertisement -

ഇറ്റാലിയൻ ക്ലബ്ബിനെ സ്വന്തമാക്കാൻ സൗദി അറേബ്യാ . സീരി എ ക്ലബായ സാംപ്‌ടോറിയയെ സ്വന്തമാക്കാനാണ് സൗദി ശ്രമിക്കുന്നത്. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അൽ എത്തിഹാദ് ഉടമകൾ വിൽപ്പനയുമായി ബന്ധപ്പെട്ട് സാംപ്‌ടോറിയയുടെ ഉടമ മാസിമോ ഫെററോയുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2014 ലാണ് പാപ്പരായ ക്ലബ്ബിനെ മാസിമോ സ്വന്തമാക്കുന്നത്.

എഴുപത്തി രണ്ടു വർഷത്തെ ഫുട്ബോൾ പാരമ്പര്യമുണ്ട് സാംപ്‌ടോറിയയ്ക്ക്. ഒരു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായിരുന്നു സാംപ്‌ടോറിയ. നാല് തവണ കോപ്പ ഇറ്റലിയെ നേടിയ ടീം ഒരു തവണ സൂപ്പർ കോപ്പയും 1990.ൽ കപ്പ് വിന്നേഴ്സ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്പ്യൻ കപ്പ് ഫൈനലിലും ഒരിക്കൽ സാംപ്‌ടോറിയ കടന്നിട്ടുണ്ട്. 1992 ൽ ബാഴ്‌സയോട് തോറ്റാണ് കിരീട ഭാഗ്യം ഇറ്റാലിയൻ ടീമിന് നഷ്ടമായത്.

Advertisement