പ്രണോയിയ്ക്കും വിജയം, അടുത്ത റൗണ്ടിൽ എതിരാളി ലക്ഷ്യ സെന്‍

Hsprannoy

ഡെന്മാര്‍ക്ക് ഓപ്പണിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ വിജയം കുറിച്ച് ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. രണ്ടാം റൗണ്ടിൽ ലക്ഷ്യ സെന്‍ ആണ് പ്രണോയിയുടെ എതിരാളി. 43 മിനുട്ട് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ജുന്‍ പെംഗ് ഷാവോയെ നേരിട്ടുള്ള ഗെയിമിലാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

രണ്ടാം ഗെയിമിൽ ചൈനീസ് താരം കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പ്രണോയിയെ മറികടക്കുവാന്‍ താരത്തിനായില്ല. സ്കോര്‍: 21-13, 22-20.