ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യ

ശക്തരായ ഇന്തോനേഷ്യയോട് പൊരുതി തോറ്റ് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്തോനേഷ്യ മറികടന്നത്. 3-2 എന്ന സ്കോറിനായിരുന്നു ഇന്തോനേഷ്യയുടെ ജയം. അവസാന മത്സരത്തില്‍ മാത്രമാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ശ്രീകാന്ത് കിഡംബി നേരിട്ടുള്ള ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 21-17, 217-17നു ജോനാഥന്‍ ക്രിസ്റ്റിയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെ മറികടന്നത്. പുരുഷ ഡബിള്‍സില്‍ 18-21, 21-18, 24-22 എന്ന സ്കോറിനു ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത സിംഗിള്‍സ് മത്സരത്തില്‍ സായി പ്രണീത് 21–18, 21-19നു ആന്തണി ഗിന്‍ടിംഗിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.

എന്നാല്‍ രണ്ടാമത്തെ ഡബിള്‍സില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യത്തെ 21-14, 16-21, 12-21 എന്ന സ്കോറിനു ഇന്തോനേഷ്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തി. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം കൈവിട്ടത്. അവസാന മത്സരത്തില്‍ സുമീത് റെഡ്ഢിയും പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ 2-3നു മത്സരം അടിയറവു പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജപ്പാനോട് തോല്‍വി പിണഞ്ഞിട്ടും ഇന്ത്യ ക്വാര്‍ട്ടറില്‍

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനു തോല്‍വി. ജപ്പാനോട് 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധു 21-19, 21-15 എന്ന സ്കോറിനു അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു. തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിലിപ്പൈന്‍സിനു പിന്നാലെ മാലിദ്വീപിനെയും തകര്‍ത്ത് ഇന്ത്യന്‍ പുരുഷന്മാര്‍

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യന്‍ പുരുഷ ടീം. ഇന്നലെ ഫിലിപ്പൈന്‍സിനെ 5-0 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് മാലിദ്വീപിനെയാണ് അതേ മാര്‍ജിനില്‍ തകര്‍ത്തത്. ശ്രീകാന്ത് കിഡംബി, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി, അര്‍ജ്ജുന്‍-രാമചന്ദ്രന്‍ ശ്ലോക് സഖ്യം ഡബിള്‍സിലുമാണ് ജയം സ്വന്തമാക്കിയത്.

ഇന്നലെ ഫിലിപ്പൈന്‍സിനെതിരെയുള്ള 5-0 വിജയത്തില്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനു പകരം മനു അത്രി-സുമീത് റെഡ്ഢി സഖ്യമാണ് കളിച്ചത്. രണ്ട് മത്സരങ്ങളിലായി ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യ വിജയികളായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധുവിനെ മറികടന്ന് സൈന, ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍ കടന്ന ഇന്ത്യയുടെ സൈന നേഹ്‍വാല്‍. മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധുവിനെയാണ് സൈന ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറികടന്നത്. സ്കോര്‍: 21-13, 21-19. ആദ്യ ഗെയിം അനായാസം നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ സിന്ധുവില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള ഗെയിമുകളില്‍ ജയം നേടാന്‍ സൈനയ്ക്കായി.

രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധുവായിരുന്നു ലീഡ് ചെയ്തിരുന്നത്. ഇരു താരങ്ങളും 14-14 വരെ പിന്നീട് ഒപ്പത്തിനൊപ്പമാണ് നിങ്ങിയത്. ഒടുവില്‍ സിന്ധുവിന്റെ പ്രതിരോധത്തെ മറികടന്ന് സൈന തന്റെ ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിത ഡബിള്‍സ് സഖ്യത്തിനു തോല്‍വി

ഇന്നാരംഭിച്ച മലേഷ്യ ഓപ്പണ്‍, വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 വനിത ഡബിള്‍സില്‍ സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യത്തിനു പരാജയം. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ കമിലിയ ജൂല-ക്രിസ്റ്റീന പെഡേര്‍സന്‍ സഖ്യത്തോടാണ് 28ാം റാങ്കുകാരായ ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെട്ടത്.

സ്കോര്‍: 15-21, 15-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version