കിഡംബിയ്ക്കും സൈനയ്ക്കും ജയം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാലും. പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ അയര്‍ലണ്ടിന്റെ എന്‍ഹാട് ഗുയെനേ 21-15, 11-16 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വനിത സിംഗിള്‍സില്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ തുര്‍ക്കി താരം അലിയേ ഡെമിര്‍ബാഗിനെ കീഴടക്കി സൈന നെഹ്‍വാല്‍ ടൂര്‍ണ്ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-8 എന്ന സ്കോറിനാണ് സൈനയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ട് സമ്മര്‍, പര്യടനത്തിനെത്തുക മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍
Next articleഡബിള്‍സില്‍ മോശം ദിവസം, ജയിക്കാനായത് അശ്വിനി-സാത്വിക് ജോഡിയ്ക്ക് മാത്രം