പ്രണോയ്‍യ്ക്ക് പിന്നാലെ കശ്യപിനു മടക്കം

- Advertisement -

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി രണ്ടാം റൗണ്ടില്‍ പുറത്ത്. എച്ച് എസ് പ്രണോയ്‍യുടെ തോല്‍വിയ്ക്ക് പിന്നാലെ പാരുപള്ളി കശ്യപും തന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം പരാജയപ്പെട്ട് പുറത്തായി. ഒരു മണിക്കൂര്‍ എട്ട് മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപിന്റെ തോല്‍വി.

മൂന്ന് ഗെയിം പോരാട്ടത്തില്‍ രണ്ടാം ഗെയിം മാത്രമാണ് കശ്യപിനു നേടാനായതെങ്കിലും ഇരു താരങ്ങളും മൂന്ന് ഗെയിമിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോര്‍ 18-21, 21-18, 19-21. ജപ്പാന്റെ കെന്റ് സുനേയാമയാണ് കശ്യപിനെ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement