ഗോകുലം എഫ് സിയുടെ ഷിഹാദ് കൊൽക്കത്തയിലേക്ക്

- Advertisement -

ഗോകുലം എഫ് സിയുടെ യുവതാരം ഷിഹാദ് നെല്ലിപ്പറമ്പൻ കൊൽക്കത്തയിൽ പന്തു തട്ടും. കൊൽക്കത്തൻ ക്ലബായ യുണൈറ്റഡ് സ്പോർട്സ് ക്ലബാണ് ഷിഹാദിന്റെ സേവനം സ്വന്തമാക്കിയിരിക്കുന്നത്. അവസാന രണ്ട് സീസണുകളിലായി ഗോകുലത്തിനൊപ്പം ഉള്ള താരമാണ് ഷിഹാദ്. ഫോർവേഡ് താരമായ ഷിഹാഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി നടത്തിയ പ്രകടനമായിരുന്നു ഗോകുലം ടീമിലേക്ക് എത്തിച്ചത്.

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കാനായാണ് ഷിഹാദ് ഇപ്പോൾ കൊൽക്കത്തയിലേക്ക് പോകുന്നത്. വായ്പാടിസ്ഥാനത്തിൽ ആകും ഷിഹാദിന്റെ കരാർ. കൊൽക്കത്ത ഫുട്ബോൾ ലീഗിന് ശേഷം തിരിച്ച് ഗോകുലത്തിനൊപ്പം ഷിഹാദ് ചേരും. ഈ സീസണിൽ ഐലീഗിൽ താരം ഗോകുലം ടീമിന്റെ പ്രധാനഭാഗം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement