ആദ്യ റൗണ്ട് കടന്ന് ശ്രീകാന്ത് കിഡംബി

ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം നേടി ശ്രീകാന്ത് കിഡംബി. 21-13, 21-15 എന്ന സ്കോറിനു ലോക 31ാം നമ്പര്‍ ഹ്യുയാംഗ് യൂക്സിയാംഗിനെയാണ് കിഡംബി ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 33 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. രണ്ടാം റൗണ്ടില്‍ ലോക 27ാം റാങ്കുകാരന്‍ വോംഗ് വിംഗ് കി വിന്‍സെന്റ് ആണ് ശ്രീകാന്തിന്റെ എതിരാളി.

ഏഷ്യന്‍ ഗെയിംസില്‍ കിഡംബി ഇതേ എതിരാളിയോടാണ് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടത്.

Previous article“പാകിസ്ഥാൻ കാത്തിരിക്കുന്നത് ഇന്ത്യയുടെ പിഴവുകൾക്കായി”
Next articleമൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ സിന്ധു