ക്വാര്‍ട്ടര്‍ കാണാതെ സൗരഭ് വര്‍മ്മയ്ക്ക് മടക്കം, അജയ് ജയറാമിനു തോല്‍വി

Sports Correspondent

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ചൈനയുടെ പെന്‍ഗാബോ റെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. വെറും 44 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 17-21, 13-21 എന്ന സ്കോറിനാണ് സൗരഭിന്റെ തോല്‍വി. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് ജയറാമും കീഴടങ്ങി. 19-21, 16-21 എന്ന സ്കോറിനാണ് അജയ് പരാജയമേറ്റു വാങ്ങിയത്.

അതേ സമയം വനിത സിംഗിള്‍സില്‍ മുഗ്ധ അഗ്രേ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം കുറിച്ച് അടുത്ത റൗണ്ടിലേക്ക് കടന്നു. 21-13, 13-21, 21-16 എന്ന സ്കോറിനാണ് മുഗ്ധയുടെ വിജയം.