ഇന്ത്യ ഓപ്പണ്‍ 2021, കാണികള്‍ക്ക് പ്രവേശനമില്ല

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യ ഓപ്പണ്‍ 2021ല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. കാണികളും മീഡിയയും ഇല്ലാതെ അടച്ചിട്ട കോര്‍ട്ടുകളിലാവും മത്സരങ്ങള്‍ നടത്തുക. പങ്കെടുക്കുന്ന താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയെ കരുതിയാണ് ഈ തീരുമാനം എന്ന് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

സുരക്ഷിതമായ ബയോ-ബബിളില്‍ ആയിരിക്കും യോനെക്സ്-സണ്‍റൈസ് ഇന്ത്യ ഓപ്പണ്‍ 2021 നടക്കുക. മേയ് 11ന് ആണ് മത്സരങ്ങള്‍ ആരംഭിക്കുക. 16 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് ന്യൂ ഡല്‍ഹിയിലെ കെഡി ജാധവ് ഇന്‍ഡോര്‍ ഹാളില്‍ ആണ് മത്സരങ്ങള്‍ നടക്കുക. ഈ ടൂര്‍ണ്ണമെന്റ് ഒളിമ്പിക്ക് യോഗ്യതയുള്ള ടൂര്‍ണ്ണമെന്റ് കൂടിയാണ്. 114 വീതം പുരുഷ – വനിത താരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

Previous articleകെയിന്‍ വില്യംസണിന് സര്‍ റിച്ചാര്‍ഡ് ഹാഡ്ലി മെഡല്‍
Next articleതുടർച്ചയായ മൂന്നാം മാസവും ഐ സി സി പുരസ്കാരം ഇന്ത്യൻ താരത്തിന്