ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫിലിപ്പീൻസിലേക്ക് മാറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനും ചൈനീസ് ബാഡ്മിന്റൻ അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്. ഫിലിപ്പീൻസിലെ മാനില ആകും ഇനി ചാമ്പ്യൻഷിപ്പിന് വേദിയാവുക. ഏപ്രിൽ 21 മുതൽ 26വരെയാണ് മത്സരങ്ങൾ നടക്കുക.

ഒളിമ്പിക് യോഗ്യതയ്ക്ക് ആയി പരിഗണിക്കുന്ന ടൂർണമെന്റാണ് ഇത്. ഏഷ്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന അവസരവുമാകും ഈ ടൂർണമെന്റ്. നേരത്തെ ചൈനയിൽ നടക്കേണ്ടിയിരുന്ന ചൈനീസ് മാസ്റ്റേഴ്സ് ഉപേക്ഷിച്ചിരുന്നു.