“റാഷ്ഫോർഡും കെയ്നും യൂറോ കപ്പിന് ഉണ്ടാകും എന്ന് പ്രതീക്ഷ”

- Advertisement -

നീണ്ട കാലമായി പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കർമാരായ മാർക്കസ് റാഷ്ഫോർഡ്, ഹാരി കെയ്ൻ എന്നിവരൊക്കെ യൂറോ കപ്പിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സൗത്ഗേറ്റ്. ഇരു താരങ്ങളും സമ്മറിലേക്ക് കളത്തിൽ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ എന്ന് ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു. ഇരു താരങ്ങളും ഇംഗ്ലണ്ടിന് പ്രധാനപെട്ടവർ ആണെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.

ജനുവരി ആദ്യം മുതൽ പരിക്ക് കാരണം കെയ്ൻ കളിക്കുന്നില്ല. ഹാംസ്ട്രിങ് ഇഞ്ച്വറി വഷളായതാണ് കെയ്ൻ നീണ്ടകാലം പുറത്തിരിക്കാൻ കാരണം. ബാക്ക് ഇഞ്ച്വറി ആണ് റാഷ്ഫോർഡിന് പ്രശ്നമായത്. റാഷ്ഹ്ഫോർഡ് പ്രീമിയർ ലീഗിൽ 14 ഗോളുകളും കെയ്ൻ 11 ഗോളുകളും ഈ സീസണിൽ നേടിയിരുന്നു. ഇരുവരും പരിക്ക് മാറി എത്തിയില്ല എങ്കിൽ വാർഡിയെ ടീമിലേക്ക് ക്ഷണിക്കാൻ സാധ്യതയുണ്ട് എന്ന് സൗത്ഗേറ്റ് സൂചന നൽകി.

Advertisement