ചൈന ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനു ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട്. മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. 63 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് എല്ലിസ്-ലോറന്‍ സ്മിത്ത് ജോഡിയെയാണ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് തകര്‍ത്തത്.

ആദ്യ ഗെയിമില്‍ അനായാസ ജയം നേടിയ ശേഷം ഇന്ത്യന്‍ ജോഡികള്‍ രണ്ടാം ഗെയിമില്‍ പൊരുതി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ 21-17നു ശക്തമായ തിരിച്ചുവരവ് നടത്തി ഗെയിമും മത്സരവും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.

സ്കോര്‍: 21-13, 20-22, 21-17