വനിത ഡബിള്‍സിന് പിന്നാലെ മിക്സഡ് ഡബിള്‍സിലും അശ്വിനി പൊന്നപ്പയ്ക്ക് തോല്‍വി

- Advertisement -

ഇന്തോനേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ട് മിക്സ‍ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയ്ക്ക് പരാജയം . നേരിട്ടുള്ള ഗെയിമിലാണ് ഇന്തോനേഷഷ്യന്‍ താരങ്ങളോട് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പരാജയപ്പെട്ടത്. 28 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-11 എന്ന സ്കോറിനായിരുന്നു തോല്‍വി. നേരത്തെ വനിത ഡബിള്‍സിലും അശ്വിനി ആദ്യ റൗണ്ടില്‍ തന്നെ പൊരുതി കീഴടങ്ങിയിരുന്നു. സിക്കി റെഡ്ഢിയുമായി ചേര്‍ന്നാണ് അശ്വിനി വനിത ഡബിള്‍സില്‍ ഇറങ്ങിയത്. അതേ സമയം സിക്കി റെഡ്ഢി തന്റെ മിക്സഡ് ഡബിള്‍സ് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കി.

Advertisement