അഞ്ച് ബാഡ്മിന്റൺ ടൂർണമെന്റുകൾ കൂടെ റദ്ദാക്കി

കൊറോണ വ്യാപിക്കുന്ന അവസരത്തിൽ കൂടുതൽ ടൂർണമെന്റുകൾ കൂടെ റദ്ദാക്കാൻ ബാഡ്മിന്റൺ ലോക ഫെഡറേഷൻ തീരുമനിച്ചു. ഇതിൽ ഒളിമ്പിക് യോഗ്യതയുടെ അടിസ്ഥാനമായിരുന്ന മൂന്ന് ടൂർണമെന്റുകളും ഉൾപ്പെടുന്നു. ഇതോടെ ടോക്കിയോ ഒളിമ്പിക്സിനായുള്ള യോഗ്യതയും പ്രശ്നത്തിലായിരിക്കുകയാണ്.

ഏപ്രിൽ 21 മുതൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പും മാറ്റിയിട്ടുണ്ട്. നേരത്തെ വേദി മാറ്റിയതു കൊണ്ട് നടത്താൻ ആകും എന്ന് കരുതിയെങ്കിലും ലോകം മുഴുവൻ കൊറൊണ എത്തിയ സ്ഥിതിക്ക് വേദി മാറ്റം കൊണ്ടും കാര്യമില്ല എന്ന് അധികൃതർക്ക് ബോധ്യമായി.

റദ്ദാക്കിയ ടൂർണമെന്റുകൾ;

VICTOR Croatian International 2020 (16-19 April)

Peru International 2020 (16-19 April)

2020 European Championships (21-26 April)

Badminton Asia Championships 2020 (21-26 April)

XXIV Pan Am Individual Championships 2020 (23-26 April)

Previous articleഅമ്മയുടെ ആരോഗ്യനിലയിൽ ആശങ്ക, ഹിഗ്വയിൻ അർജന്റീനയിലേക്ക് തിരിച്ചു
Next article“തനിക്ക് കൊറോണ ഇല്ല, അഭ്യൂഹങ്ങൾ മാത്രമായിരുന്നു” – ഡിബാല