“തനിക്ക് കൊറോണ ഇല്ല, അഭ്യൂഹങ്ങൾ മാത്രമായിരുന്നു” – ഡിബാല

- Advertisement -

തനിക്ക് കൊറൊണാ ഉണ്ട് എന്ന വാർത്തകൾ അഭ്യൂഹം മാത്രമായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് ഡിബാല രംഗത്ത്. നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഡിബാലയ്ക്ക് കൊറോണ ഉണ്ട് എന്ന് പ്രചരിച്ചിരുന്നു. യുവന്റസ് ടീമംഗങ്ങളായ റുഗാനിക്കും മാറ്റ്യുഡിക്കും കൊറോണ വന്ന സാഹചര്യത്തിലായിരുന്നു ഈ അഭ്യൂഹം പടർന്നത്.

എന്നാൽ ഇത് തീർത്തും തെറ്റായ വാർത്തയാണ് എന്ന് ഡിബാല പറഞ്ഞു. താൻ ഇപ്പോൾ ക്വാരന്റീനിലാണ്. തനിക്ക് രോഗമില്ല. ആരും വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുത് എന്നും ഡിബാല പറഞ്ഞു. ഇറ്റലിയിലെയും ലോകത്തെ മറ്റു സ്ഥലങ്ങളിലെയും ഡോക്ടർമാർക്ക് നന്ദി പറയുന്നു എന്നും ഡിബാല കൂട്ടിച്ചേർത്തു. അർജന്റീന പോലുള്ള രാജ്യങ്ങൾ വൈറസിനെ കരുതലോടെ നേരിടണമെന്നും സാധാരണം വൈറസ് ആണെന്ന് കരുതിയാൽ വലിയ വില കൊടൂക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement