അമ്മയുടെ ആരോഗ്യനിലയിൽ ആശങ്ക, ഹിഗ്വയിൻ അർജന്റീനയിലേക്ക് തിരിച്ചു

കൊറോണ കാരണം ഫുട്ബോൾ ഏപ്രിൽ അവസാനം വരെ നടക്കില്ല എന്ന സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിൽ സ്വന്തം രാജ്യമായ അർജന്റീനയിലേക്ക് മടങ്ങി. സ്വകാര്യ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങേണ്ടതു കൊണ്ട് ആണ് സെൽഫ് ഐസൊലേഷൻ വിട്ട് ഹിഗ്വയിൽ അർജന്റീനയിലേക്ക് പോയത്.

ഹിഗ്വയിന്റെ അമ്മയുടെ ആരോഗ്യനില ഗുരുതരമായതിനാലാണ് ക്ലബിൽ നിന്ന് അനുമതി വാങ്ങി താരം അർജന്റീനയിലേക്ക് പോയത് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവന്റസ് ടീമിൽ കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അതീവ നിരീക്ഷണത്തിലായിരുന്നു ഹിഗ്വയിനും മറ്റു ടീമാംഗങ്ങളും. ഹിഗ്വയിന്റെ രണ്ട് കൊറൊണ പരിശോധനലളും നെഗറ്റീവ് ആയതിനു ശേഷമാണ് അർജന്റീനയിലേക്ക് പറക്കാൻ അനുമതി ലഭിച്ചത്.

Previous article“ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധ്യത കുറവ്”
Next articleഅഞ്ച് ബാഡ്മിന്റൺ ടൂർണമെന്റുകൾ കൂടെ റദ്ദാക്കി