പുരുഷന്മാരുടെ 100 മീറ്ററിൽ മെഡലുകൾ തൂത്ത് വാരി അമേരിക്കൻ താരങ്ങൾ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്ലാമർ ഇനം ആയ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം എന്നീ മൂന്നു മെഡലുകളും തൂത്ത് വാരി അമേരിക്കൻ താരങ്ങൾ. സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ സ്പ്രിന്റർമാർ തങ്ങളുടെ ആധിപത്യം കാണിക്കുക ആയിരുന്നു. ആവേശകരമായ റേസ് ആയിരുന്നു ഫൈനലിൽ കാണാൻ ആയത്.

9.86 സെക്കന്റിൽ ഫ്രഡ് കെർലി ഒന്നാമത് എത്തിയപ്പോൾ 9.88 സെക്കന്റ് സമയം കുറിച്ചു മാർവിൻ ബ്രാസി രണ്ടാമത് എത്തി. മൂന്നാമത് എത്തിയ ട്രെയിവോൻ ബ്രോമൽ വെറും മൈക്രോ സെക്കന്റുകൾക്ക് ആണ് മൂന്നാം സ്ഥാനക്കാരൻ ആയത്. നാലു അമേരിക്കൻ താരങ്ങൾ അണിനിരന്ന 100 മീറ്റർ ഫൈനലിൽ അമേരിക്കൻ ആധിപത്യം എല്ലായിടത്തും പ്രകടം ആയിരുന്നു. ഇനി ഈ ഇനത്തിലെ ഒളിമ്പിക് സ്വർണം ആവും അമേരിക്കൻ താരങ്ങളുടെ ലക്ഷ്യം.