സിംഗപ്പൂർ ഓപ്പണിൽ കിരീടം ഉയർത്തി പി.വി സിന്ധു

20220717 125612

സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടം ഉയർത്തി ഇന്ത്യയുടെ പി.വി സിന്ധു. കോമൺ വെൽത്ത് ഗെയിംസിന് മുന്നോടിയായി വലിയ ആത്മവിശ്വാസം സിന്ധുവിനു പകരുന്ന പ്രകടനം ആണ് ഇത്. ചൈനീസ് താരമായ വാങ് ഷി യിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മൂന്നാം സീഡ് ആയ സിന്ധു തോൽപ്പിച്ചത്.

Img 20220717 Wa0065

ആദ്യ സെറ്റ് 21-9 നു സിന്ധു നേടിയപ്പോൾ രണ്ടാം സെറ്റ് 21-11 നു നേടി ചൈനീസ് താരം തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 21-15 നു സ്വന്തമാക്കി സിന്ധു കിരീടം സ്വന്തം പേരിൽ കുറിച്ചു. സിന്ധുവിന്റെ കരിയറിലെ ആദ്യ സൂപ്പർ 500 കിരീടം ആണ് ഇത്. ഈ വർഷം ഒരു സൂപ്പർ 300 കിരീടവും ഒരു സൂപ്പർ 500 കിരീടവും നേടിയ സിന്ധു കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം ആവും ഇനി ലക്ഷ്യം വക്കുക.