ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ച് 200 മീറ്ററിൽ സ്വർണം നേടി ഷെറിക ജാക്‌സൺ

20220722 110745

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ച് സ്വർണം നേടി ജമൈക്കയുടെ ഷെറിക ജാക്‌സൺ. 21.45 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ഷെറിക ലോക ചാമ്പ്യൻഷിപ്പിലെ പുതിയ റെക്കോർഡും കുറിച്ചു. 100 മീറ്ററിൽ വെള്ളി നേടിയിരുന്ന താരം 100, 200, 400 മീറ്ററുകളിൽ ലോക ചാമ്പ്യൻഷിപ് മെഡൽ നേടുന്ന ചരിത്രത്തിലെ ആദ്യ വനിത/പുരുഷ താരവും ആയി ഇതോടെ മാറി.

20220722 110707

100 മീറ്ററിൽ സ്വർണം നേടിയ ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ പ്രൈസ് ആണ് 200 മീറ്ററിൽ വെള്ളി മെഡൽ നേടിയത്. 21.81 സെക്കന്റിൽ ആണ് ഷെല്ലി രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം നിലവിലെ 200 മീറ്ററിലെ ലോക ചാമ്പ്യൻ ബ്രിട്ടീഷ് താരം ഡിന ആഷർ സ്മിത്ത് വെങ്കല മെഡലിൽ ഒതുങ്ങി. 22.02 സെക്കന്റിൽ ആണ് ബ്രിട്ടീഷ് സ്പ്രിന്റർ റേസ് പൂർത്തിയാക്കിയത്.