തന്റെ മത്സരം കാണാൻ ഉറക്കം ഒഴിച്ചിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നീരജ് ചോപ്ര. ഇന്നലെ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഫൈനൽ രാത്രി 11.45നു ആരംഭിച്ച് ഒരു മണിവരെ നീണ്ടു നിന്നിരുന്നു. ഇത്രയും സമയം തന്റെ മത്സരം കാണാ ആയി നിന്നവർക്ക് ഗോൾഡ് മെഡൽ ജേതാവ് നന്ദി പറഞ്ഞു. ഇന്നലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി നീരജ് ചോപ്ര മാറിയിരുന്നു.
“വൈകി ഉണർന്ന് നിന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മെഡൽ ഇന്ത്യയ്ക്കാകെയുള്ളതാണ്. ഞാൻ ഒളിമ്പിക് ചാമ്പ്യനാണ്, ഇപ്പോൾ ഞാൻ ലോക ചാമ്പ്യനാണ്. വ്യത്യസ്ത മേഖലകളിൽ കഠിനാധ്വാനം ചെയ്യുക. നമുക്ക് ലോകത്ത് ഒരു പേര് ഉണ്ടാക്കണം. മത്സര ശേഷം നീരജ് പറഞ്ഞു.
നീരജിന്റെ പിതാവ് സതീഷ് കുനാർ തന്റെ മകൻ ഒന്നാമത് എത്തും എന്ന് വിശ്വാസം ഉണ്ടായിരുന്നു എന്ന് പറഞ്ഞു
“എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അവനും ആത്മവിശ്വാസമുണ്ടായിരുന്നു,” നീരജിന്റെ പിതാവ് അഭിമാനത്തോടെ പറഞ്ഞു.