മൂന്നാം തവണയും ഹൈജംപ് സ്വർണം നേടി മരിയ

Wasim Akram

ഹൈജംപിൽ ആദ്യമായി 3 തവണ ലോക ജേതാവ് ആയി മരിയ ലാസ്റ്റിസ്കെനെ. തന്റെ ഏറ്റവും മികച്ച ഉയരം ആയ 2.08 മീറ്റർ ചാടിയാണ് മരിയ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. അതേസമയം ലോക ജൂനിയർ ലോക റെക്കോർഡ് തിരുത്തിയ പ്രകടനം നടത്തിയ ഉക്രൈന്റെ 18 കാരി യരോസ്ലോവ മഹുച്ചിഖ് ആണ് വെള്ളിമെഡൽ നേടിയത്. 2.04 മീറ്റർ ആണ് ഉക്രൈൻ യുവതാരം ചാടിയ ഉയരം.

വാസ്റ്റി കണ്ണിങ്ഹാം ആണ് ഈ ഇനത്തിൽ വെങ്കല മെഡലിന് അർഹയായത്. അതേസമയം പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ പ്രതീക്ഷിച്ച പോലെ 67.59 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പാഴിച്ച ഡാനിയേൽ സ്റ്റാഹ്ൽ സ്വർണം നേടി. 66.94 മീറ്റർ ദൂരം എറിഞ്ഞ ജമൈക്കയുടെ ഫെഡറിക് ഡാക്രസ് വെള്ളിമെഡൽ നേടിയപ്പോൾ ഓസ്ട്രിയയുടെ ലൂക്കാസ് ആണ് വെങ്കല മെഡൽ നേടിയത്.