അവസാന നിമിഷ ഗോളിൽ ശക്തറിന് വിജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഉക്രൈൻ ക്ലബായ ശക്തറിന് നാടകീയ വിജയം. ഇറ്റാലിയൻ ക്ലബായ അറ്റലാന്റയെ ഇറ്റലിയിൽ ചെന്ന് നേരിട്ട ശക്തർ 95ആം മിനുട്ടിലെ ഗോളിലാണ് വിജയം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ശക്തറിന്റെ വിജയം. കളിയിൽ ഒരു പെനാൾട്ടിയും അറ്റലാന്റ നഷ്ടപ്പെടുത്തിയിരുന്നു.

16ആം മിനുട്ടിൽ ഇലിസിച് ആണ് അറ്റലാന്റയുടെ പെനാൽറ്റി നഷ്ടമാക്കിയത്. എന്നാൽ 26ആം മിനുട്ടിൽ സപാറ്റയിലൂടെ ലീഡ് എടുക്കാൻ അറ്റലാന്റയ്ക്ക് ആയി. പിന്നീട് തിരിച്ചടിച്ചാണ് ശക്തർ വിജയിച്ചത്. ആദ്യം 41ആം മിനുട്ടിൽ മൊറസിലൂടെ ശക്തർ സമനില നേടി. പിന്നീട് 95ആം മിനുട്ടിലാണ് വിജയ ഗോൾ വന്നത്. സോളൊമനായിരുന്നു വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ശക്തർ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടിരുന്നു.

Previous articleഷഫാലിയും പൂനം യാദവും തിളങ്ങി, സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയം
Next articleമൂന്നാം തവണയും ഹൈജംപ് സ്വർണം നേടി മരിയ