ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തി ചരിത്രം എഴുതിയ മലയാളി താരം എൽദോസ് പോൾ ഫൈനലിൽ ഒമ്പതാം സ്ഥാനത്ത്. ഫൈനലിൽ 16.79 മീറ്റർ ചാടിയ താരത്തിന് അവസാന എട്ടിൽ സ്ഥാനം പിടിക്കാൻ ആയില്ല. എങ്കിലും ട്രിപ്പിൾ ജംപിൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ താരമാണ് എൽദോസ് പോൾ.
അതേസമയം പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീമിന് നിരാശ. 03.07.29 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയ ഇന്ത്യൻ ടീം ഹീറ്റ്‌സിൽ അവസാന സ്ഥാനക്കാരായിരുന്നു. ഇതോടെ അവർ ഫൈനൽ കാണാതെ പുറത്ത് പോയി. ജാവലിൻ ത്രോയിൽ നീരജ് യാദവ് വെള്ളി മെഡൽ നേടിയപ്പോൾ സഹതാരം രോഹിത് യാദവ് ഫൈനലിൽ പത്താം സ്ഥാനത്ത് എത്തി. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ രോഹിത് ഫൈനലിൽ 78.72 മീറ്റർ ദൂരം ആണ് എറിഞ്ഞത്.