ഗോൾ വേട്ട തുടങ്ങി ഹാളണ്ട്, മാഞ്ചസ്റ്റർ സിറ്റിക്കായുള്ള ആദ്യ മത്സരത്തിൽ ഗോൾ

20220724 080755

പ്രീ സീസണിൽ ബയേൺ മ്യൂണിക്കിന്‌ എതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടി അരങ്ങേറ്റം മികച്ചതാക്കി എർലിങ് ഹാളണ്ട്. തന്റെ ആദ്യ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന് ഇറങ്ങിയ താരം പന്ത്രണ്ടാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ടു. ഗ്രീലിഷിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ.

20220724 081106

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം ആണ് കാണാൻ ആയത്. മിക്ക സമയത്തും ബയേണിന് മേൽ വലിയ ആധിപത്യം അവർ പുലർത്തി. മോശം സാഹചര്യങ്ങൾ എന്നാൽ മത്സരം പൂർത്തിയാക്കാൻ അനുവദിച്ചില്ല. കാലാവസ്‌ഥ പ്രതികൂലമായതോടെ മത്സരം നിർത്തിവക്കുക ആയിരുന്നു.