പ്രായം 40! മാരത്തോണിൽ 26 സ്ഥാനത്ത് എത്തി മംഗോളിയൻ ഇതിഹാസം

Screenshot 20220718 143055 01

പ്രായം വെറും നമ്പർ മാത്രം ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു മംഗോളിയൻ റണ്ണർ ബാറ്റ്-ഒച്ചിറിയൻ സെർ-ഒദ്. 40 കാരനായ താരം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 26 സ്ഥാനക്കാരനായി ആണ് ഓട്ടം അവസാനിപ്പിച്ചത്. 2 മണിക്കൂർ 11 മിനിറ്റ് 39 സെക്കന്റുകൾ ആണ് താരം മാരത്തോൺ പൂർത്തിയാക്കാൻ എടുത്തത്.

2003 മുതലുള്ള എല്ലാ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പിലും മംഗോളിയയെ താരം പ്രതിനിധീകരിക്കുകയും ചെയ്തു. 2004, 2008, 2012 ഒളിമ്പിക്സുകളിൽ മംഗോളിയൻ പതാക വാഹകനും അദ്ദേഹം ആയിരുന്നു. 2013 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൂടിയാണ് പ്രായം തളർത്താത്ത ഈ ഇതിഹാസതാരം.