“കേരള ബ്ലാസ്റ്റേഴ്സ് ഈ രാജ്യത്തെ ഏറ്റവും വലിയ ക്ലബാണ്, ആരാധകരാണ് ഈ ക്ലബിനെ വലുതാക്കുന്നത്” – വിക്ടർ മോംഗിൽ

Picsart 22 07 18 14 00 01 882

കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ സ്പാനിഷ് താരം വിക്ടർ മോംഗിൽ ഈ ക്ലബാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് എന്ന് പറഞ്ഞു. എടികെയിലും ഒഡീഷയിലും താൻ മുമ്പ് കളിച്ചിട്ടുണ്ട്. രണ്ടു മികച്ച ക്ലബാണ്. പക്ഷെ എന്റെ അഭിപ്രായത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്. അതിന്റെ പ്രധാന കാരണം അവരുടെ ആരാധകരുടെ പിന്തുണയും സ്നേഹവുവുമാണ്. എന്ന് മോംഗിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുക ആയിരുന്നു വിക്ടർ. മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. കൊച്ചിയിൽ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ആദ്യ മത്സരം കളിക്കാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ് എന്നും വിക്ടർ പറഞ്ഞു.