സ്ക്വാഷിൽ ഇന്ത്യൻ ടീമിന് വെങ്കലം

Newsroom

Picsart 23 09 29 11 45 01 510
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാങ്‌ഷൗവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. ഇന്ത്യൻ വനിതാ സ്ക്വാഷ് ടീം സെമിയിൽ ഹോങ്കോങ്ങിനോട് 1-2ന് തോറ്റതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്‌.

ഇന്ത്യ 23 09 29 11 49 15 516

ആദ്യ മത്സരത്തിൽ 6-11, 7-11, 3-11 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് തൻവി ഖന്ന സിൻ യുക് ചാനോട് തോറ്റു. രണ്ടാം മത്സരത്തിൽ 7-11, 11-7, 9-11, 11-6, 11-8 എന്ന സ്‌കോറിന് വിജയിച്ച് ജോഷ്‌ന ചിന്നപ്പ ഇന്ത്യയെ ഒപ്പം എത്തിച്ചു.

കാ യി ലീയോട് 8-11, 7-11, 10-12 എന്ന സ്‌കോറിന് അനാഹത് സിങ്ങ് പരാജയപ്പെട്ടതോടെ ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. പരാജയപ്പെട്ടു എങ്കിലും 15കാരിയായ അനാഹത് സിംഗ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്‌. ഈ മെഡലോടെ എട്ട് സ്വർണമുൾപ്പെടെ 31 മെഡലുകളുമായി ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ്.