ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവിനോട് പരാജയപ്പെട്ട് ഇന്ത്യയുടെ അതാനു ദാസ്

ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവിനോട് പരാജയപ്പെട്ട് അതാനു ദാസ്. ഇന്ന് ജപ്പാന്റെ താകഹാരു ഫുറുകാവയോടാണ് ദാസിന്റെ പരാജയം. നേരത്തെ ദാസ് ലണ്ടനിലെ സ്വര്‍ണ്ണ മെഡൽ ജേതാവിനെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ സെറ്റിൽ മികച്ച തുടക്കത്തിന് ശേഷം ദാസ് രണ്ട് മോശം പ്രകടനം കാരണം പിന്നിൽ പോകുകയായിരുന്നു. 27-25 എന്ന സ്കോറിനാണ് ജപ്പാന്‍ താരം മുന്നിലെത്തിയത്. രണ്ടാം സെറ്റിൽ 28-28ന് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ പോയിന്റ് പങ്കുവയ്ക്കപ്പെട്ടു.

മൂന്നാം സെറ്റിൽ രണ്ട് പെര്‍ഫെക്ട് ടെന്നുകള്‍ നേടിയപ്പോള്‍ അതാനു ദാസ് 28-27ന് സെറ്റ് ജയിച്ച് മത്സരത്തിൽ 3-3ന് ഒപ്പമെത്തി. നാലാം സെറ്റിലും 28-28ന് ഇരു താരങ്ങളും ഒപ്പം നിന്നപ്പോള്‍ മത്സരം 4-4 എന്ന നിലയിൽ അവസാന സെറ്റിലേക്ക് നീങ്ങി.

അവസാന സെറ്റിൽ അതാനു നിറം മങ്ങിയപ്പോള്‍ 26 പോയിന്റ് നേടിയ താരത്തെ മറികടന്ന് 27 പോയിന്റോടെ ജപ്പാന്‍ താരം 6-4ന് വിജയം കുറിച്ചു.

Exit mobile version