Archery3

ആര്‍ച്ചറി ലോകകപ്പ് മൂന്ന് സ്വര്‍ണ്ണവുമായി ഇന്ത്യ

ഷാംഗായിയിൽ നടക്കുന്ന ആര്‍ച്ചറി ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പ്. ഇന്ന് മൂന്ന് സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. കോംപൗണ്ട് വനിത ടീം ഇവന്റിൽ ഇന്ത്യയുടെ ജ്യോതി വെന്നം, അതിഥി സ്വാമി, പ്രണീത് കൗര്‍ എന്നിവരടങ്ങിയ ടീം ഇറ്റലിയെ 236-226 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആദ്യ സ്വര്‍ണ്ണം നേടിയത്. കോംപൗണ്ട് പുരുഷ ടീം അടുത്തതായി സ്വര്‍ണ്ണം നേടി.

അഭിഷേക്, പ്രഥമേഷ്, പ്രിയാന്‍ഷ് എന്നിവര്‍ ഫൈനലില്‍ നെതര്‍ലാണ്ട്സിനെ 238-231 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. എസ്റ്റോണിയയെ ത്രില്ലര്‍ മത്സരത്തിൽ 158-157 എന്ന സ്കോറിന് പരാജയപ്പെടുത്തി ജ്യോതി വെന്നം – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് കോംപൗണ്ട് മിക്സഡ് ടീം ഇവന്റിലും വിജയം കൊയ്ത് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം ഉറപ്പാക്കി.

Exit mobile version