2024ലെ ഒളിമ്പിക്‌സിൽ അർജന്റീനയ്‌ക്കൊപ്പം വാലൻ്റൈൻ ബാർകോ ഉണ്ടാകും. താരത്തെ കളിപ്പിക്കാൻ യുവതാരത്തിന്റെ ക്ലബായ ബ്രൈറ്റൺ അനുവദിക്കും. പ്രീമിയർ ലീഗ് ക്ലബ്ബ് ബാർകോയ്ക്ക് ഹാവിയർ മഷറാനോയുടെ ടീമിനൊപ്പം പോകാൻ അനുമതി നൽകിയതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാർകോയ്ക്ക് 19 വയസ്സ് മാത്രമേ ഉള്ളൂ. അതുകൊണ്ട് ടീമിലെ സീനിയർ താരങ്ങൾക്ക് ഉള്ള ക്വാട്ടയിൽ ബാർകോ വരില്ല. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സെന്റർ ബാക്കായ നിക്കോളാസ് ഒട്ടമെൻഡിയും മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ആയ ഹൂലിയൻ അൽവാരസും ഒപ്പം ഗോൾ കീപ്പർ എമി മാർട്ടിനസും ഒളിമ്പിക്സിൽ അർജൻ്റീനയ്‌ക്കൊപ്പമുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബാർകോ ഇപ്പോൾ ഫ്ലോറിഡയിലെ മിയാമിയിൽ അർജൻ്റീന ദേശീയ ടീമിനൊപ്പം ഉണ്ട്. ജൂൺ 9 ന് ഇക്വഡോറിനെയും ജൂൺ 14 ന് ഗ്വാട്ടിമാലയെയും നേരിടുന്ന അർജന്റീന ടീമിൽ 19കാരനും ഉണ്ടാകും.