സുമിത് നാഗൽ പാരീസ് ഒളിപിക്സ് യോഗ്യത ഉറപ്പാക്കി

Newsroom

ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ പാരീസ് ഒളിമ്പിക്സിൽ കളിക്കും എന്ന് ഉറപ്പായി. തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ എടിപി റാങ്കിംഗിൽ ഇന്ത്യയുടെ സുമിത് നാഗൽ 18 സ്ഥാനങ്ങൾ കയറി കരിയറിലെ ഏറ്റവും മികച്ച 77-ാം സ്ഥാനത്തെത്തി. ഇതോടെയാണ് പാരീസ് ഒളിമ്പിക്‌സ് പുരുഷ സിംഗിൾസ് നറുക്കെടുപ്പിൽ ഇടംനേടിയത്.

സുമിത് നാഗൽ 24 06 10 00 04 11 548

നാഗലിന് 713 എടിപി പോയിൻ്റാണുള്ളത്. ഞായറാഴ്ച ജർമ്മനിയിൽ നടന്ന ഹെയിൽബ്രോൺ നെക്കാർക്കപ്പ് 2024 ചലഞ്ചർ ഇവൻ്റിൽ സ്വിറ്റ്‌സർലൻഡിൻ്റെ അലക്‌സാണ്ടർ റിറ്റ്‌ചാർഡിനെ മൂന്ന് സെറ്റ് ത്രില്ലറിൽ തോൽപ്പിച്ച് നാഗൽ പുരുഷ സിംഗിൾസ് കിരീടം നേടിയതാണ് അദ്ദേഹത്തിൻ്റെ റാങ്കിംഗ് മുന്നോട്ട് വരാൻ കാരണം.

റാങ്കിംഗിലെ മികച്ച 56 കളിക്കാർ ആണ് ഒളിമ്പിക്‌സിന് സ്വയമേവ യോഗ്യത നേടുന്നത്. ഒരു രാജ്യത്തിന് നാല് പേരിൽ കൂടുതൽ ഗെയിംസിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് നാഗലിന് റാങ്ക് കുറവാണെങ്കിലും അവസരം കിട്ടുന്നത്. 2012ലെ ഒളിമ്പിക്‌സ് സോംദേവ് ദേവ്‌വർമൻ ആണ് അവസാനം മെയിൻ ഡ്രോയിൽ വന്ന ഇന്ത്യൻ സിംഗിൾസ് താരം.