ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം എത്തി, ലോക റെക്കോര്‍ഡോടു കൂടിയ സുമിതിന്റെ സുവര്‍ണ്ണ നേട്ടം ജാവ്‍ലിന്‍ ത്രോ F64 വിഭാഗത്തിൽ

Sumitantil

ഇന്ത്യയുടെ ടോക്കിയോ പാരാലിമ്പിക്സിലെ ജൈത്രയാത്ര തുടരുന്നു. ഇന്ന് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണ് നേടിയത്. പുരുഷന്മാരുടെ F64 ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയ്ക്കായി സുമിത് ആന്റിൽ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

68.55 മീറ്റര്‍ ദൂരം എറിഞ്ഞ സുമിത് ലോക റെക്കോര്‍ഡോടു കൂടിയാണ് ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണം നേടിയത്.

Previous articleറൂബൻ ഡിയാസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ
Next articleവിനോദ് കുമാറിന്റെ വെങ്കല മെഡൽ തിരിച്ചെടുത്തു