റൂബൻ ഡിയാസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ

Images (86)
Image Credit: Twitter

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡിയാസിന് ക്ലബ്ബിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം ഡിയാസ് 2027 വരെ ക്ലബ്ബിൽ തുടരും. 2020ൽ ബെൻഫിക്കയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ഡിയാസ് അവർക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്നാണ് താരത്തിന് പുതിയ കരാർ നൽകാൻ ക്ലബ് തീരുമാനിച്ചത്.

ഏകദേശം 65 മില്യൺ പൗണ്ട് നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി ഡിയാസിനെ ബെൻഫിക്കയിൽ നിന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ പ്രീമിയർ ലീഗ് കിരീടവും ലീഗ് കപ്പ് കിരീടവും ഡിയാസ് സ്വന്തമാക്കിയിരുന്നു. കൂടാതെ ചമ്പൻസ് ലീഗ് ഫൈനലിലും മാഞ്ചസ്റ്റർ സിറ്റി എത്തിയിരുന്നു.

Previous articleദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ പരിമിത ഓവര്‍ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം എത്തി, ലോക റെക്കോര്‍ഡോടു കൂടിയ സുമിതിന്റെ സുവര്‍ണ്ണ നേട്ടം ജാവ്‍ലിന്‍ ത്രോ F64 വിഭാഗത്തിൽ