അമ്പയ്ത്തിൽ കൊറിയൻ ആധിപത്യത്തിന്‌ ഇടയിൽ പുരുഷ വിഭാഗം സ്വർണം തുർക്കി താരത്തിന്

Wasim Akram

ടോക്കിയോ ഒളിമ്പിക്സിൽ അമ്പയ്ത്തിലെ അഞ്ച് സ്വർണവും തൂത്തു വാരാനുള്ള ദക്ഷിണ കൊറിയൻ ശ്രമങ്ങൾക്ക് തിരിച്ചടി. നാലു സ്വർണം ഇതിനകം ഈ ഇനത്തിൽ നേടിയ കൊറിയയിൽ നിന്നു ഒരു താരവും പുരുഷ വിഭാഗം സെമി ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ഇതോടെ ചരിത്രത്തിൽ ആദ്യമായി തുർക്കിക്ക് അമ്പയ്ത്തിൽ മറ്റെ ഗാസോസ് സ്വർണം സമ്മാനിച്ചു.

ഇറ്റാലിയൻ താരം മൗര നെസ്പോളിയെ ആദ്യ സെറ്റ് കൈവിട്ടു രണ്ടാം സെറ്റിൽ സമനില വഴങ്ങിയ ശേഷമാണ് തുർക്കി താരം വീഴ്ത്തിയത്. നാലാം സെറ്റും സമനില ആയപ്പോൾ അഞ്ചാം സെറ്റിൽ 29-26 നു ജയം കണ്ട തുർക്കി താരം സ്വർണം സ്വന്തം പേരിൽ കുറിച്ചു. ചൈനീസ് തായ്പേയെ താരത്തെ 7-3 നു മറികടന്ന ജപ്പാൻ താരം ഫുരുകാവക്ക് ആണ് ഈ ഇനത്തിൽ വെങ്കലം.