800 മീറ്ററിന് പുറമെ 1500 മീറ്ററിലും നീന്തൽ കുളത്തിൽ അമേരിക്കക്ക് സ്വർണം സമ്മാനിച്ചു റോബർട്ട് ഫിങ്ക്

ഫ്രീസ്റ്റൈൽ ദീർഘദൂര നീന്തലിൽ അമേരിക്കൻ ആധിപത്യത്തിനു അടിവരയിട്ടു റോബർട്ട് ഫിങ്ക്. 800 മീറ്ററിൽ അവസാന നിമിഷം സ്വർണം നീന്തിയെടുത്ത താരം പക്ഷെ ഇത്തവണ 1500 മീറ്ററിൽ ഏതാണ്ട് ആധിപത്യതോടെയാണ് സ്വർണം നീന്തിയെടുത്തത്. ഇന്ന് അമേരിക്ക നീന്തലിൽ നേടുന്ന മറ്റൊരു സ്വർണം കൂടിയായി ഇത്.

നീന്തലിൽ ഏറ്റവും ബുദ്ധിമുട്ടുള്ള 1500 മീറ്ററിൽ 14 മിനിറ്റ് 39.65 സെക്കന്റിൽ ആണ് ഫിങ്ക് നീന്തൽ പൂർത്തിയാക്കിയത്. ഉക്രൈൻ താരം മിഖാലിയോ റോമൻചുക് ആണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. അതേസമയം ജർമ്മനിയുടെ ഫ്ലോറൻ വെൽബ്രോക്ക് വെങ്കലവും നേടി.