ഒളിമ്പിക് പരിശീലന വേദിയിൽ നിന്നു നാലു ദിവസം മുമ്പ് കാണാതായ ഉഗാണ്ടൻ ദ്വാരോദ്വഹന താരത്തെ ജപ്പാൻ പോലീസ് കണ്ടത്തി. 20 കാരനായ ഉഗാണ്ടൻ താരം ജൂലിയസ് സെസ്കിറ്റോലക്കയാണ് ജീവിത ദുരിതം കാരണം ഉഗാണ്ടയിലേക്ക് ഇനി തിരിച്ചു പോവാൻ തനിക്ക് ആവില്ലെന്നും ജപ്പാനിൽ ജോലി കണ്ടത്തി അവിടെ ജീവിക്കുക ആണ് തന്റെ ലക്ഷ്യം ആണെന്നും പറഞ്ഞു കത്ത് എഴുതിയ ശേഷം ഒളിമ്പിക് ഗ്രാമത്തിൽ നിന്നു അപ്രത്യക്ഷനായത്. സംഭവം വലിയ വിവാദം ആയപ്പോൾ ജപ്പാൻ അധികൃതർ അദ്ദേഹത്തതിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയപ്പോൾ ഉഗാണ്ടൻ അധികൃതർ വിശദീകരണവും ആയും എത്തിയിരുന്നു.
കോവിഡ് സമയത്ത് താരത്തിന്റെ കാണാതാകൽ വലിയ വെല്ലുവിളി ആണ് ഉയർത്തിയത്. ഒസാക്ക പോലീസ് ഒളിമ്പിക് ഗ്രാമത്തിനു സമീപത്തു വച്ചാണ് താരത്തെ കണ്ടത്തിയത്. തന്റെ തന്നെ തിരിച്ചറിയൽ രേഖയും ആയി കാണപ്പെട്ട താരത്തിന് ഒരപകടമോ അദ്ദേഹം ഒരു കുറ്റകൃത്യങ്ങളിലോ ഇടപ്പെട്ടില്ല എന്നും ഒസാക്ക പോലീസ് വിശദീകരിച്ചു. പോലീസുമായി നല്ല രീതിയിലും താരം സഹകരിച്ചു. താരത്തെ തിരിച്ചു ഉഗാണ്ടൻ ടീമിനൊപ്പം അയക്കുമോ അല്ല താരത്തെ ഉടൻ ഉഗാണ്ടയിലേക്ക് തിരിച്ചു അയക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.