2008 ലെ സോഫ്റ്റ്ബോൾ സ്വർണം അമേരിക്കയെ വീഴ്ത്തി നിലനിർത്തി ജപ്പാൻ

Screenshot 20210728 000010

2008 നു ശേഷം ഒളിമ്പിക്‌സിൽ തിരിച്ചു വന്ന സോഫ്റ്റ്ബോളിൽ തങ്ങളുടെ 2008 ലെ സ്വർണം നിലനിർത്തി ജപ്പാൻ. ഇത്തവണ സ്വന്തം മണ്ണിൽ 2008 ൽ എന്ന പോലെ ശക്തരായ അമേരിക്കയെ ആണ് ജപ്പാൻ തോൽപ്പിച്ചത്. ഇത് വരെ അഞ്ച് തവണ ഒളിമ്പിക്‌സിൽ ഇടം പിടിച്ച സോഫ്റ്റ്ബോളിൽ അമേരിക്ക 3 തവണയും ജപ്പാൻ രണ്ടു തവണയും സ്വർണം നേടി. സ്വർണം ജപ്പാന് വലിയ നേട്ടമായി.

ഇത് വരെ ഒരു മത്സരവും തോൽക്കാതെ മികച്ച താരങ്ങളും ആയി വന്ന അമേരിക്കയെ പക്ഷെ ജപ്പാൻ ഫൈനലിൽ വീഴ്ത്തുക ആയിരുന്നു. 2-0 ആയിരുന്നു ജപ്പാന്റെ ജയം. അതേസമയം സോഫ്റ്റ്ബോളിൽ വെങ്കലം നേടി കാനഡ. മെക്സിക്കോയെ 3-2 തോൽപ്പിച്ചാണ് കാനഡ വെങ്കലം നേടിയത്.

Previous articleദരിദ്ര മുക്കുവന്റെ മകനിൽ നിന്നു ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സർഫിങ് സ്വർണത്തിലേക്ക്! ബ്രസീലിയൻ വീരഗാഥ
Next articleനാലാം ദിനവും ജപ്പാൻ തന്നെ മെഡൽ നിലയിൽ ഒന്നാമത്, തൊട്ടുപിന്നിൽ അമേരിക്കയും ചൈനയും