ദരിദ്ര മുക്കുവന്റെ മകനിൽ നിന്നു ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സർഫിങ് സ്വർണത്തിലേക്ക്! ബ്രസീലിയൻ വീരഗാഥ

Screenshot 20210727 233521

ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ സർഫിങ് ഇനത്തിൽ പുരുഷന്മാരിൽ സ്വർണം നേടി ചരിത്രം രചിച്ചു ബ്രസീൽ താരം ഇറ്റാലോ ഫെരെയിര. കടലിന്റെ അപ്രവചന സ്വഭാവം കാരണം ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ എന്നിവക്ക് ഉടനെ തന്നെ ഫൈനലും നടത്തിയ സർഫിങ് മത്സരത്തിൽ പുരുഷന്മാരുടെ ഷോർട്ട് ബോർഡിൽ ബ്രസീൽ താരം ഇറ്റാലോ ഫെരെയിര ജപ്പാൻ താരം കനോന ഇഗറാശിയെ രണ്ടാമത് ആക്കിയാണ് സ്വർണം നേടിയത്. 15.14 പോയിന്റുകൾ ബ്രസീൽ താരം നേടിയപ്പോൾ 6.60 പോയിന്റുകൾ ആയിരുന്നു ജപ്പാൻ താരത്തിനു നേടാൻ ആയത്. ഓസ്‌ട്രേലിയൻ താരം ഓവൻ റൈറ്റ് ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്. ബ്രസീലിന്റെ ചെറിയ ഗ്രാമത്തിൽ നിന്നു ചരിത്രത്തിലേക്ക് ആണ് ഫെരെയിര സർഫ് ചെയ്തത്.20210727 223910

സർഫ് ബോർഡ് വാങ്ങാൻ ദാരിദ്ര്യം അനുവദിക്കാതിരുന്നപ്പോൾ മുക്കുവനായ അച്ഛനെ തോണിയുടെ പലക ഉപയോഗിച്ച് സർഫിങ് പഠിച്ച ബ്രസീൽ താരത്തിന്റെ നേട്ടം ഒളിമ്പിക് ചരിത്രത്തിലേക്ക് കൂടി നടന്നു കയറി. ജപ്പാനിലേക്ക് വരും മുമ്പ് പാസ്പോർട്ട് അമേരിക്കയിൽ മോഷണം പോയി നേരിട്ട വെല്ലുവിളി അതിജീവിച്ചു ആയിരുന്നു ബ്രസീൽ താരം ഒളിമ്പിക്‌സിൽ എത്തിയത് തന്നെ. സർഫിങ് വനിത വിഭാഗത്തിൽ അമേരിക്കൻ താരം കരിസ മൂറെയും ഈ ഇനത്തിലെ ചരിത്രത്തിലെ ആദ്യ സ്വർണം നേടി ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കൻ താരം ബിയാങ്കയെ ആണ് അമേരിക്കൻ താരം പിന്തള്ളിയത്. അമേരിക്കൻ താരം 14.93 പോയിന്റുകൾ നേടിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം നേടിയത് 8.46 പോയിന്റുകൾ ആയിരുന്നു. ജപ്പാന്റെ അമുരോ സുസുക്കി ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.20210727 223917

Previous articleക്രുണാൽ പാണ്ഡ്യയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് പേരും നെഗറ്റീവ് എന്നാൽ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കില്ല
Next article2008 ലെ സോഫ്റ്റ്ബോൾ സ്വർണം അമേരിക്കയെ വീഴ്ത്തി നിലനിർത്തി ജപ്പാൻ