നാലാം ദിനവും ജപ്പാൻ തന്നെ മെഡൽ നിലയിൽ ഒന്നാമത്, തൊട്ടുപിന്നിൽ അമേരിക്കയും ചൈനയും

20210728 001320

ഒളിമ്പിക്‌സിൽ നാലാം ദിനത്തിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി ജപ്പാൻ. ഇന്ന് രണ്ടു സ്വർണ മെഡലുകൾ കൂട്ടിച്ചേർത്ത അവർ 10 സ്വർണവും 3 വെള്ളിയും 5 വെങ്കലവും അടക്കം 18 മെഡലുകൾ ആണ് ജപ്പാന് ഇപ്പോൾ സ്വന്തമായി ഉള്ളത്. അതേസമയം ഉറപ്പിച്ച ജിംനാസ്റ്റിക്, സോഫ്റ്റ്ബോൾ സ്വർണ മെഡലുകൾ നഷ്ടമാക്കിയെങ്കിലും അമേരിക്ക 2 സ്വർണം കൂട്ടിച്ചേർത്തു അവർ 9 സ്വർണവും 8 വീതം വെള്ളിയും വെങ്കലവും അടക്കം 25 മെഡലുകളും ആയി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്ന് മൂന്നു സ്വർണം കൂട്ടിച്ചേർത്തു ശക്തമായ പ്രകടനം കാഴ്ചവച്ച ചൈന 9 സ്വർണവും 5 വെള്ളിയും 7 വെങ്കലവും അടക്കം 21 മെഡലുകളും ആയി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം ശക്തമായ പ്രകടനം നടത്തുന്ന റഷ്യൻ അത്ലറ്റിക് കമ്മിറ്റി ടീം നിലവിൽ 7 വീതം സ്വർണവും വെള്ളിയും 4 വെങ്കലവും അടക്കം 18 മെഡലുകളും ആയി നാലാമത് തുടരും. നാലു സ്വർണവുമായി ബ്രിട്ടൻ അഞ്ചാമത് നിൽക്കുമ്പോൾ മൂന്നു വീതം സ്വർണം നേടിയ ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ ടീമുകൾ ആണ് മെഡൽ നിലയിൽ ആറും ഏഴും സ്ഥാനങ്ങളിൽ. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണ മെഡൽ സ്വന്തമാക്കുന്ന ഫിലിപ്പീൻസ്, ബർമുഡ ടീമുകളെയും ഇന്ന് കണ്ടും ഫിലിപ്പീൻസ് ഭാരോദ്വഹനത്തിൽ സ്വർണം നേടിയപ്പോൾ ട്രയാതലോണിൽ ആണ് ബർമുഡ സ്വർണം നേടിയത്. നിലവിൽ ആദ്യ ദിനം ലഭിച്ച ഏക വെള്ളി മെഡലുമായി ഇന്ത്യ 39 സ്ഥാനത്ത് ആണ്.

Previous article2008 ലെ സോഫ്റ്റ്ബോൾ സ്വർണം അമേരിക്കയെ വീഴ്ത്തി നിലനിർത്തി ജപ്പാൻ
Next articleവരാനെയുടെ ട്രാൻസ്ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു