തങ്ങളുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഹാന്റ് ബോളിൽ ഒളിമ്പിക് സ്വർണം നിലനിർത്തി ഫ്രാൻസ്. ഡെന്മാർക്കിനെതിരായ ത്രില്ലർ ഫൈനൽ ജയിച്ച ശേഷമാണ് ഫ്രാൻസ് സ്വർണം സ്വന്തമാക്കിയത്. 25-23 എന്ന നേരിയ വ്യത്യാസത്തിൽ ആണ് ഫ്രാൻസ് ജയം കണ്ടത്. ഒളിമ്പിക്സിൽ ഹാന്റ് ബോളിൽ മൂന്നാം സ്വർണം നേടിയ ഫ്രാൻസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യവും ആയി.
നിക്കോള കരാബാറ്റിച്, ലുക്ക് അബാളോ തുടങ്ങിയ സൂപ്പർ താരങ്ങളുടെ മികവ് ആണ് ഫ്രാൻസിന് സ്വർണം സമ്മാനിച്ചത്. ഫ്രാൻസ് നേടിയ 12 വലിയ ടൂർണമെന്റിലെ ജയങ്ങളിൽ പത്തിലും നിക്കോള ഭാഗമായിരുന്നു. കളിക്കാരൻ ആയും പരിശീലകൻ ആയും ഒളിമ്പിക് സ്വർണം നേടുന്ന മൂന്നാമത്തെ ആൾ ആവാൻ ഫ്രാൻസ് പരിശീലകൻ ഗില്ലിയാമെ ഗില്ലിക്ക് ഈ മത്സരത്തോടെ സാധിച്ചു. ഈജിപ്തിനെ 33-31 എന്ന ത്രില്ലറിൽ വീഴ്ത്തിയ സ്പാനിഷ് ടീമിന് ആണ് ഹാന്റ് ബോളിൽ വെങ്കലം.