ടോക്കിയോ ഒളിമ്പിക്സിലെ ആശങ്ക തുടരുന്നു. ഒളിമ്പിക് വില്ലേജിലെ ആദ്യത്തെ കോവിഡ് പോസിറ്റീവ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒളിമ്പിക്സിൽ പ്രവർത്തിക്കുന്ന ഒരു ഒഫീഷ്യലിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥനെ 14 ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായി ടോക്കിയോ ഒളിമ്പിക്സ് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലെത്തിയപ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്ന വ്യക്തി ടോക്കിയോ ഹരുമിയിൽ സ്ഥിതിചെയ്യുന്ന ഒളിമ്പ്ക് വില്ലേജിലെ സ്‌ക്രീനിംഗ് പ്രക്രിയയിൽ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഒളിമ്പിക് സംഘാടകർക്ക് വലിയ ആശങ്ക നൽകുന്ന വാർത്തയാണിത്.
കോവിഡ് -19 വ്യാപനം ഉണ്ടാകില്ല ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ടോക്കിയോ ഒളിമ്പിക്സ് പ്രസിഡന്റ് സീകോ ഹാഷിമോട്ടോ ഈ കോവിഡ് വാർത്തയെ കുറിച്ച് പറഞ്ഞു. അഥവാ വ്യാപനം വന്നാലും അതിനെ നേരിടാൻ വ്യക്തമായഒരു പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോയിൽ ഇന്നലെ 1,271 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.