ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ പുരുഷ-വനിതാ ടേബിൾ ടെന്നീസ് ടീമുകൾ ചരിത്രം രചിച്ചു. ലോക റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇന്ത്യക്ക് യോഗ്യത ലഭിച്ചത്.
കഴിഞ്ഞ മാസം ബുസാനിൽ നടന്ന ലോക ടീം ചാമ്പ്യൻഷിപ്പ് ഫൈനൽ അവസാനിച്ചതിന് ശേഷമുള്ള റാങ്കിംഗ് ഇന്ത്യക്ക് തുണയായി. ടീം ഇനങ്ങളിൽ ഏഴ് സ്ഥാനങ്ങൾ ആയിരുന്നു അവശേഷിച്ചിരുന്നത്, അവ റാങ്കിംഗിൻ്റെ അടിസ്ഥാനത്തിൽ ടീമുകൾക്ക് നൽകപ്പെട്ടു.
വനിതാ വിഭാഗത്തിൽ 13-ാം സ്ഥാനത്തുള്ള ഇന്ത്യ, പോളണ്ട് (12), സ്വീഡൻ (15), തായ്‌ലൻഡ് എന്നിവർ പാരീസിലേക്ക് യോഗ്യത നേടി.
ക്രൊയേഷ്യ (12), ഇന്ത്യ (15), സ്ലോവേനിയ (11) എന്നിവർ പുരുഷ ടീം ഇനത്തിൽ യോഗ്യത ഉറപ്പിച്ചു.
ഇത് ഇന്ത്യൻ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, ബെയ്ജിംഗ് 2008 ഗെയിംസിൽ ടീം ഇവന്റ് ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ടീം ഇനത്തിൽ രാജ്യം മത്സരിക്കുന്നത്.