ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളിൽ ഫ്രാൻസിന് നിരാശ. ഫ്രഞ്ച് ടീം ഇന്ന് ഗ്രൂപ്പിലെ രണ്ടാം പരാജയം ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്ന് ആതിഥേയരായ ജപ്പാൻ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. റയൽ മാഡ്രിഡ് താരം കുബോ ആണ് ജപ്പനായി ഗോൾ വേട്ട തുടങ്ങിയത്. സകയി, മിയോസി, മയേട എന്നിവരും ജപ്പാനായി ഗോൾ നേടി. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോയോടും ഫ്രാൻസ് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി തജപ്പാൻ ഒന്നാമത് ഫിനിഷ് ചെയ്തു. 6 പോയിന്റുമായി മെക്സിക്കോ രണ്ടാം സ്ഥാനവുമായി ക്വാർട്ടറിലേക്ക് മുന്നേറി. ജപ്പാൻ ക്വാർട്ടറിൽ ന്യൂസിലാൻഡിനെയും മെക്സിക്കോ ദക്ഷിണ കൊറിയയെയും നേരിടും.