ഒളിംപിക്‌സ് വനിതാ ഫുട്‌ബോളിൽ ബ്രസീൽ ക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ സാമ്പിയയെ തോൽപ്പിച്ചാണ് ബ്രസീൽ ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ 19ആം മിനുട്ടിൽ ആൻഡ്രെസ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ നേരത്തെ ചൈനയെയും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. ഹോളണ്ടിനോട് സമനിലയും വഴങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളിൽ 7 പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ഘട്ടം 7 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. 7 പോയിന്റ് തന്നെയുള്ള ഹോളണ്ട് മെച്ചപ്പെട്ട ഗോള്ഡിഫറൻസ് കാരണം ഒന്നാമത് ഫിനിഷ് ചെയ്തു. ഇനി ക്വാർട്ടറിൽ ബ്രസീൽ കാനഡയെ ആകും നേരിടുക. കഴിഞ്ഞ ഒളിംപിക്സിൽ സ്വർണ്ണം നേടിയ ടീമാണ് ബ്രസീൽ.