സെവിയ്യ പ്രതിരോധ താരത്തിനായി ചെൽസി രംഗത്ത്

സെവിയ്യ സെന്റർ ബാക്ക് ജൂൾ കൊണ്ടേയെ സ്വന്തമാക്കാൻ ചെൽസി ശ്രമം. താരത്തെ സ്വന്തമാക്കാൻ ചെൽസി താല്പര്യം പ്രകടിപ്പിച്ചെന്നും താരം ചെൽസിയിലേക്ക് വരാൻ തയ്യാറാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. താരത്തിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിയ്ക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ താരം ചെൽസിയിലേക്ക് വരാൻ സമ്മതം മൂളിയതായും റിപ്പോർട്ടുകൾ ഉണ്ട്.

ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ കളിച്ച താരമാണ് കൊണ്ടേ. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്, ടോട്ടൻഹാം എന്നീ ക്ലബ്ബുകളും രംഗത്തുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നിലവിൽ താരത്തിന്റെ റിലീസ് ക്ലോസ് 80 മില്യൺ യൂറോ ആണ്‌. എന്നാൽ ഇത് കുറക്കാനുള്ള ചർച്ചകൾ ഇരു ക്ലബ്ബുകളും തമ്മിൽ നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.