ചീന വലയിൽ ഗോൾ നിറച്ച് ഹോളണ്ട്, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ ഹോളണ്ട് നേടിയത് 21 ഗോളുകൾ

20210727 191622

ഹോളണ്ടിന്റെ ഗോൾ വേട്ടയ്ക്ക് അവസാനമില്ല. ഒളിംപിക്‌സ് വനിതാ ഫുട്‌ബോളിൽ ഇന്ന് ചൈനയെ നേരിട്ട ഹോളണ്ട് അടിച്ചു കൂട്ടിയത് എട്ടു ഗോളുകളാണ്. അവർ 8-2ന്റെ വലിയ വിജയവും സ്വന്തമാക്കി. ചൈനക്ക് ഒന്ന് പൊരുതാൻ പോലും ഹോളണ്ട് ഇന്ന് അവസരം നൽകിയില്ല. മിയാദമാ, മർട്ടൻസ്, ബീരൻസ്റ്റയിൻ എന്നിവർ ഇന്ന് ഹോളണ്ടിനായി ഇരട്ട ഗോളുകൾ നേടി. പലവ, വൻ ടെ സാണ്ടെന് എന്നീ താരങ്ങൾ ഓരോ ഗോൾ വീതവും നേടി. ചൈനക്കായി വാങ് ഷൻസനും വാങ് യാൻവനും ആണ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യാനും ഹോളണ്ടിനായി. ഇന്നത്തെ എട്ടു ഗോളുൾപ്പെടെ 21 ഗോളുകൾ ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഹോളണ്ട് ആകെ സ്‌കോർ ചെയ്തത്. എട്ടു ഗോളുകളുമായി ഹോളണ്ടിന്റെ വിവിയേനെ മിയാദമേ ആണ് ഇപ്പോൾ ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ. ക്വാർട്ടറിൽ ശക്തരായ അമേരിക്കയെ ആകും ഹോളണ്ട് നേരിടുക,

Previous articleബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്ററിനൊപ്പം പ്രിസീസൺ ക്യാമ്പിൽ ചേർന്നു
Next articleസാംബിയയെ മറികടന്ന് ബ്രസീൽ ഒളിമ്പിക്‌സ് ക്വാർട്ടറിൽ